എനിക്ക് 60 വയസാകുമ്പോള്‍ എന്റെ മക്കള്‍ക്ക് 20 വയസ്; ഞാന്‍ ഇതിന് മുമ്പേ അച്ഛനാവേണ്ടതായിരുന്നു: രണ്‍ബീര്‍ കപൂര്‍

ഒരുമാസം മുമ്പാണ് ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും മകള്‍ ജനിച്ചത്. റാഹയെന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോള്‍ അച്ഛനായതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രണ്‍ബീര്‍. താനും ആലിയയും തങ്ങളുടെ ജോലിയും വീട്ടുകാര്യങ്ങളും ബാലന്‍സ് ചെയ്യുന്നതെന്നതിനെക്കുറിച്ചും രണ്‍ബീര്‍ സംസാരിച്ചു. കുഞ്ഞുണ്ടായതിന്റെ ബുദ്ധിമുട്ടുകളൊന്നും ഇതുവരെ തനിക്കുണ്ടായിട്ടില്ലെന്നും ഒരു അച്ഛനായി ജീവിക്കുന്നതിലേക്ക് പൂര്‍ണമായും താന്‍ എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനായി ജിദ്ദയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. എങ്ങനെയാണ് ഇനി ജോലി തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ നടനോട് ചോദിച്ചിരുന്നു. […]

from DoolNews https://ift.tt/367FHvl

Post a Comment

Previous Post Next Post