ഗവര്‍ണര്‍ക്ക് ക്ഷണമില്ല; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ചൊവ്വാഴ്ച നടക്കും. ഉച്ചക്ക് 12 മണിക്ക് മാസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. എന്നാല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല. അതേസമയം, മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും […]

from DoolNews https://ift.tt/pRJ2Guj

Post a Comment

Previous Post Next Post