കൊച്ചി
ഐപിഎൽ ക്രിക്കറ്റ് 16–-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയിൽ അരങ്ങേറും. 405 കളിക്കാരാണ് അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളും. കഴിഞ്ഞവർഷം മഹാലേലം നടന്നതിനാൽ ഇത്തവണ ആകെ 87 പേർക്കാണ് അവസരം. 10 ടീമുകളാണ് രംഗത്ത്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ പകൽ 2.30 മുതലാണ് താരലേലം ആരംഭിക്കുന്നത്. ബ്രിട്ടീഷുകാരനായ ഹ്യൂഗ് എഡ്മിയാഡെസാണ് ലേലം നടത്തുക.
ലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ ഒഴിവാക്കാൻ അവസരം നൽകിയിരുന്നു. ഇതനുസരിച്ച് അവർക്ക് ചെലവഴിക്കാനുള്ള തുകയും വർധിക്കും. നിലവിലെ 10 താരങ്ങളെ ഒഴിവാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിനാണ് ഏറ്റവും കൂടുതൽ തുക കൈയിലുള്ളത്. 42.25 കോടി രൂപ. പഞ്ചാബ് കിങ്സ് (32.20 കോടി രൂപ) രണ്ടാമതുണ്ട്. ആകെ 206.50 കോടി രൂപയ്ക്ക് ലേലം നടക്കും.
.jpg)
from Sports || Deshabhimani Online News https://ift.tt/7jbuH3d