ജയ്പുർ
സെഞ്ചുറിയുമായി സച്ചിൻ ബേബി കേരളത്തിനായി പൊരുതുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടാംദിനം അവസാനിക്കുമ്പോൾ കേരളം ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റണ്ണെന്നനിലയിലാണ്. സച്ചിൻ 109 റണ്ണുമായി ക്രീസിലുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണും (82) മിന്നി. കേരള നിരയിൽ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. രാജസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 337 റണ്ണിന് പുറത്തായി. ജലജ് സക്സേന മൂന്നും ബേസിൽ തമ്പിയും എം ഡി നിധീഷും രണ്ടുവീതം വിക്കറ്റും നേടി.
from Sports || Deshabhimani Online News https://www.deshabhimani.com/news/sports/news-sports-22-12-2022/1063121