ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യനാലിൽ ഇടംനേടാനുള്ള ശ്രമം സജീവമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റിനെ മൂന്ന് ഗോളിന് തോൽപ്പിച്ച യുണൈറ്റഡ് നാലാമതുള്ള ടോട്ടനം ഹോട്സ്പറുമായുള്ള അന്തരം ഒരു പോയിന്റാക്കി കുറച്ചു. ടോട്ടനത്തേക്കാൾ ഒരു മത്സരം കുറവാണ് യുണൈറ്റഡിന്. മറ്റൊരു മത്സരത്തിൽ ചെൽസി രണ്ട് ഗോളിന് ബോണിമൗത്തിനെ തോൽപ്പിച്ചു.
മാർക്കസ് റാഷ്ഫഡിന്റെ മിന്നുന്ന പ്രകടനമാണ് യുണൈറ്റഡിന് ആധികാരിക ജയമൊരുക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനുശേഷമുള്ള ആദ്യകളിയായിരുന്നു യുണൈറ്റഡിന്. എന്നാൽ ടീമിനെ അതൊന്നും ബാധിച്ചില്ല. റാഷ്ഫഡ് ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്തു. ആന്തണി മാർഷ്യലും ഫ്രെഡും മറ്റ് ഗോളുകൾ നേടി. കാസെമിറോ, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരും തകർപ്പൻ പ്രകടനം പുറത്തെടുത്തു.
ബോണിമൗത്തിനെതിരെ ചെൽസിക്കായി കെയ് ഹവേർട്സും ക്രിസ്റ്റ്യൻ പുലിസിച്ചും ലക്ഷ്യംകണ്ടു. 24 പോയിന്റുമായി എട്ടാമതാണ് ചെൽസി.
നാൽപ്പത് പോയിന്റുമായി അഴ്സണലാണ് പട്ടികയിൽ ഒന്നാമത്.
from Sports || Deshabhimani Online News https://ift.tt/fC1pYQF