മെൽബൺ
ദക്ഷിണാഫ്രിയ്ക്കെതിരെ ഓസ്ട്രേലിയ പരമ്പര വിജയത്തിലേക്ക്. രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാംഇന്നിങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 15 റണ്ണെടുക്കുന്നതിനിടെ ക്യാപ്റ്റൻ ഡീൻ എൽഗറെ (0) നഷ്ടമായി. 371 റൺ പിന്നിലാണ് ദക്ഷിണാഫ്രിക്ക. ഓസീസ് ഒന്നാംഇന്നിങ്സ് 8–-575 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 189ന് പുറത്തായി.
ബോക്സിങ് ഡേ ടെസ്റ്റിന്റെ മൂന്നാംദിനവും ഓസീസിനായിരുന്നു ആധിപത്യം. വിക്കറ്റ് കീപ്പർ അലെക്സ് കാരിയുടെ സെഞ്ചുറിയിൽ അവർ കൂറ്റൻ സ്കോർ നേടി. കാരി 149 പന്തിൽ 111 റണ്ണെടുത്തു. കാമറൂൺ ഗ്രീൻ 51 റണ്ണുമായി പുറത്താകാതെനിന്നു. ദക്ഷിണാഫ്രിക്ക രണ്ടാംഇന്നിങ്സിൽ തുടക്കംതന്നെ തകർന്നു. എൽഗറെ പാറ്റ് കമ്മിൻസ് കാരിയുടെ കൈകളിലെത്തിച്ചു.ആദ്യ ടെസ്റ്റ് ജയിച്ച ഓസീസ് പരമ്പരയിൽ 1–-0ന് മുന്നിലാണ്.
from Sports || Deshabhimani Online News https://ift.tt/eRjXoLx