നാൽപ്പത്തിനാലാം വയസ്സിലും തിളങ്ങി 
ബുഫൺ


റോം
നാൽപ്പത്തിനാലാംവയസ്സിലും ജിയാൻല്യൂജി ബുഫണിന് തളർച്ചയില്ല. ഇറ്റാലിയൻ കപ്പിൽ പാർമയ്ക്കായി ബുഫൺ ഗോൾവലയ്ക്ക് മുന്നിൽനിന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്റർ മിലാനോട് പൊരുതിത്തോറ്റെങ്കിലും ബുഫൺ മിന്നി. അധികസമയത്ത് 2–-1നാണ് ഇന്റർ പാർമയുമായുള്ള പ്രീ ക്വാർട്ടർ ജയിച്ചത്.

സ്റ്റാൻകോ ജൂറിച്ചിന്റെ ഗോളിൽ പാർമയാണ് ലീഡ് നേടിയത്. എന്നാൽ, ലൗതാരോ മാർട്ടിനെസ് ഇന്ററിനായി ഒരെണ്ണം മടക്കി. അധികസമയത്ത് ഫ്രാൻസിസ്കോ അകെർബി വിജയഗോൾ നേടി. നിശ്ചിതസമയത്ത് എഡിൻ സെക്കോയുടെ ഗോൾശ്രമത്തെ തടഞ്ഞ ബുഫണാണ് കളി അധികസമയത്തേക്ക് നീട്ടിയത്.

പരിക്കുകാരണം കഴിഞ്ഞ ഒക്ടോബർമുതൽ ബുഫൺ കളത്തിൽ ഇല്ലായിരുന്നു. ഇറ്റാലിയൻ ലീഗ് രണ്ടാംഡിവിഷൻ ക്ലബ്ബായ പാർമയിൽ 2021ലാണ് ചേർന്നത്. 25 വർഷംമുമ്പാണ് ഇറ്റലിയുടെ ഈ മുൻ ഗോൾ കീപ്പർ ഇറ്റാലിയൻ കപ്പിൽ അരങ്ങേറിയത്.



from Sports || Deshabhimani ​Online ​News https://ift.tt/yebNxir

Post a Comment

Previous Post Next Post