ലണ്ടൻ
എറിക് ടെൻ ഹാഗിനുകീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നു. ഇംഗ്ലീഷ് ലീഗ് കപ്പിൽ ചാൾട്ടൺ അത്ലറ്റിക്കിനെ മൂന്ന് ഗോളിന് തകർത്ത് യുണൈറ്റഡ് സെമിയിലേക്ക് മുന്നേറി. 2017നുശേഷം ഒരു കിരീടമില്ല യുണൈറ്റഡിന്.പകരക്കാരനായെത്തിയ മാർകസ് റാഷ്ഫഡ് യുണൈറ്റഡിനായി ഇരട്ടഗോൾ നേടി. തുടർച്ചയായ ആറാംമത്സരത്തിലാണ് ഈ ഇംഗ്ലീഷ് താരം ഗോളടിക്കുന്നത്.
ബ്രസീലുകാരൻ ആന്തണിയുടെ മിന്നുന്ന ഗോളിലായിരുന്നു യുണൈറ്റഡിന്റെ തുടക്കം. നിരവധി പരിശീലകർ മാറിമാറി വന്നിട്ടും കഴിഞ്ഞ അഞ്ചു വർഷമായി യുണൈറ്റഡിന് കിരീടം കിട്ടിയിരുന്നില്ല. ഒലെ ഗുണ്ണാർ സോൾചെയറിനുകീഴിൽ ലീഗ് കപ്പ്, എഫ്എ കപ്പ്, യൂറോപ ലീഗ് എന്നിവയിൽ സെമിയിൽ കടന്നതായിരുന്നു പ്രധാന നേട്ടങ്ങൾ.
from Sports || Deshabhimani Online News https://ift.tt/gzwrGx0