ജയ്പൂര്‍: രാജസ്ഥാനില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.പിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. അല്‍വാര്‍ (Alwar) മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി പ്രതിനിധി ബാബ ബാലക്‌നാഥിനെതിരെയാണ് (Baba Balaknath) പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജനുവരി അഞ്ചിന് ഒരു ആശുപത്രിയില്‍ നടന്ന വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി എം.പി പൊലീസുകാരുമായി തര്‍ക്കത്തിലായതും അവരെ ഭീഷണിപ്പെടുത്തിയതും. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം നടക്കുന്നത്. ”ബാബ, നിങ്ങളുടെ ഫേക്കായ മുഖം ഞങ്ങള്‍ അംഗീകരിക്കില്ല,” (tumhara nakli chehra nahi chalega) എന്നെഴുതിയ ബാനറുകളടക്കമാണ് നാട്ടുകാര്‍ പ്രതിഷേധസൂചകമായി ഉയര്‍ത്തിപ്പിടിക്കുന്നത്. […]
from DoolNews https://ift.tt/SGZoMDs
from DoolNews https://ift.tt/SGZoMDs