ദല്‍ഹി സംഭവം തെളിയിക്കുന്നത് മൂന്ന് കാര്യങ്ങള്‍; യുവതി കാറിടിച്ച് കൊല്ലപ്പെട്ടതില്‍ കിരണ്‍ ബേദി

ന്യൂദല്‍ഹി: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി. ദല്‍ഹിയില്‍ 20കാരി കൊല്ലപ്പെട്ട സംഭവം വിരല്‍ചൂണ്ടുന്നത് മൂന്ന് കാര്യങ്ങളിലേക്കാണ് എന്നാണ് കിരണ്‍ ബേദി അക്കമിട്ട് പറയുന്നത്. പൊലീസ് റെസ്‌പോണ്‍സ് സിസ്റ്റത്തിലുണ്ടാകുന്ന കാലതാമസം, പൊതുജനങ്ങള്‍ക്കിടയില്‍ നിയമസംവിധാനത്തോട് ഭയമില്ലാതിരിക്കുക, സിവിക് ഏജന്‍സികളുമായി പൊലീസിന് സംയോജനമില്ലാതിരിക്കുക എന്നീ കാര്യങ്ങളാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ടുവരുന്നതെന്നാണ് കിരണ്‍ ബേദി പറയുന്നത്. നേരത്തെ സംഭവത്തില്‍ പ്രതികരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും […]

from DoolNews https://ift.tt/kfrgPdO

Post a Comment

Previous Post Next Post