സ്വപ്‌നയാത്രയ്ക്ക്‌ ‘അൽ ഹിൽമ്‌’


ദോഹ
ലോകകപ്പ് തേടിയുള്ള സ്വപ്നയാത്രയ്ക്ക് നിറംപകരാൻ ‘അൽ ഹിൽമ്’ പന്തുമായി ഫിഫ. അറബിയിൽ സ്വപ്നം എന്ന് അർഥം വരുന്ന ‘അൽ ഹിൽമ്’ പന്താണ് ലോകകപ്പ് സെമിഫൈനൽമുതൽ ഉപയോഗിക്കുക. അഡിഡാസാണ് നിർമാണം. ലോകകപ്പിൽ ക്വാർട്ടർഫൈനൽവരെ ഉപയോഗിച്ചത് ‘അൽ രിഹ്ല’ പന്തായിരുന്നു.

മൈതാനത്തെ അതിവേഗംകൊണ്ടും ഷോട്ടുകളിലെ കൃത്യതകൊണ്ടും ശ്രദ്ധേയമായ ‘അൽ രിഹ്ല’യിലെ സാങ്കേതിക വിദ്യകൾതന്നെയാണ് ‘അൽ ഹിൽമ്’ പന്തിലും ഉപയോഗിച്ചിരിക്കുന്നത്. വാർ സംവിധാനത്തെ സഹായിക്കാനുള്ള സാങ്കേതികവിദ്യ പുതിയ പന്തിലുമുണ്ട്.



from Sports || Deshabhimani ​Online ​News https://ift.tt/jnDgohU

Post a Comment

Previous Post Next Post