വീണ്ടും മെസി ജാലം; ഫ്രാൻസിനെതിരെ അർജന്റീന ലീഡ് ഉയർത്തി

ദോഹ> ലോകകപ്പ് കിരീട പോരാട്ടത്തിൽ മെസിയുടെ മാന്ത്രിക ബൂട്ട് വീണ്ടും നിറയൊഴിച്ചു. ഫ്രാൻസിനെതിരെ 108-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയതോടെ അർജന്റീന കിരീട സ്വപ്നത്തിലേക്ക് കൂടുതൽ അടുത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ മത്സരം അധിക സമയത്തിലേക്ക് നീളുകയായിരുന്നു. അർജന്റീനയ്ക്കായി 23, 108 മിനിറ്റിൽ ലയണൽ മെസിയും 35-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയും ഗോൾ നേടി. ഫ്രാൻസിനായി 80, 81 മിനിറ്റുകളിൽ എംബാപ്പെയാണ് ഗോൾ നേടിയത്.




from Sports || Deshabhimani ​Online ​News https://ift.tt/ui5gUfC

Post a Comment

Previous Post Next Post