ന്യൂദല്‍ഹി: ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായ പത്താന്‍ സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കൊണ്ടുവന്ന വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കാവി നിറം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ ഗ്രൂപ്പിന്റെയോ പേറ്റന്റല്ലെന്നും ചിലര്‍ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിവാദത്തെ ഉപയോഗിക്കുന്നെന്നും കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി ഉദിത് രാജ് പറഞ്ഞു. സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. […]
from DoolNews https://ift.tt/kS2GTRH
from DoolNews https://ift.tt/kS2GTRH