കാബൂള്‍: സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് നിരോധനം പ്രഖ്യാപിച്ച് താലിബാന്‍. അഫ്ഗാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. ‘സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണ്. ഇത് ഉടനടി നടപ്പിലാക്കണം. പുതിയ ഒരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരും,’ വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ സര്‍വകലാശാലകളിലേക്കും ഈ ഉത്തരവ് എത്തിയിട്ടുണ്ട്. പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന […]
from DoolNews https://ift.tt/5Pba2fr
from DoolNews https://ift.tt/5Pba2fr