ധാക്ക> ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികെ. ഒരുദിവസം ശേഷിക്കെ നാല് വിക്കറ്റുമാത്രം കൈവശമുള്ള ആതിഥേയർക്ക് ജയിക്കാൻ 241 റൺ വേണം. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ 6–-272 എന്നനിലയിലാണ് ബംഗ്ലാദേശ്. സ്കോർ: ഇന്ത്യ 404, 2–-258 ഡി. ബംഗ്ലാദേശ് 150, 6–- 272.
നാൽപ്പതു റണ്ണുമായി ഷക്കീബ് അൽ ഹസ്സനും മെഹിദി ഹസ്സനും (9) ആണ് ക്രീസിൽ. സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരൻ സക്കീർ ഹസ്സൻ (100), നജ്മുല് ഹുസൈന് ഷാന്റോ (67), ഷക്കീബ് എന്നിവരുടെ ചെറുത്തുനിൽപ്പാണ് നാലാംദിനം ബംഗ്ലാദേശിനെ രക്ഷിച്ചത്. ഇന്ത്യക്കായി അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
from Sports || Deshabhimani Online News https://ift.tt/wZoJ0tP