ഫ്രാൻസിന്‌ 
ദെഷാം മതി ; 2026 വരെ പരിശീലകനായി തുടരും


പാരിസ്
ദിദിയെർ ദെഷാമിനെയല്ലാതെ മറ്റൊരു പരിശീലകനെ ഫ്രാൻസിന് ആലോചിക്കാൻ വയ്യ. 2026 ജൂൺവരെ അമ്പത്തിനാലുകാരൻ ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ പരിശീലകനായി തുടരും.

2012ൽ ചുമതലയേറ്റ ദെഷാമിനുകീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തിയത്. 2018ൽ ഫ്രാൻസിനെ ലോകചാമ്പ്യൻമാരാക്കി. ഇത്തവണ ഖത്തറിൽ റണ്ണറപ്പുമാക്കി. 2014ൽ ക്വാർട്ടറിലും എത്തിച്ചു. നേഷൻസ് ലീഗ് കിരീടവും ചൂടിച്ചു. 1998 ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ദെഷാം. അടുത്ത ലോകകപ്പിലും ദെഷാം തുടരുമെന്നാണ് സൂചന. 2026 ജൂൺവരെയാണ് കരാർ. ജൂൺ എട്ടുമുതൽ ജൂലൈ മൂന്നുവരെയാണ് ലോകകപ്പ്.



from Sports || Deshabhimani ​Online ​News https://ift.tt/RHATmX0

Post a Comment

Previous Post Next Post