യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു; വയനാട്ടിലും ‘ഗ്രാമവണ്ടി’ ഓടിത്തുടങ്ങും

കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രാമവണ്ടി സര്‍വീസ് ഇനി വയനാട്ടിലും. ഉള്‍പ്രദേശങ്ങളിലെ യാത്രാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ലക്ഷ്യമിടുന്നതാണ് ഗ്രാമവണ്ടി പദ്ധതി. ഗ്രാമവണ്ടി പദ്ധതിയിലെ ജില്ലയിലെ ആദ്യ ബസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓടിത്തുടങ്ങുന്നത്. ഗ്രാമവണ്ടി സര്‍വീസിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ പത്തരക്ക് മന്ത്രി ആന്റണി രാജു മാനന്തവാടിയില്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യാത്രാക്ലേശം അനുഭവിക്കുന്ന ജില്ലകളില്‍ ഒന്നാണ് വയനാട്. യാത്രാ ദുരിതം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ റൂട്ടൂകളിലൂടെയായിരിക്കും ഗ്രാമവണ്ടികളുടെ […]

from DoolNews https://ift.tt/a4C9lIf

Post a Comment

Previous Post Next Post