വിദ്യാഭ്യാസ നിരോധനം അനിസ്‌ലാമികം, മതത്തെ കൂട്ടുപിടിച്ച് ആരുമതിനെ ന്യായീകരിക്കേണ്ട: താലിബാനെതിരെ എര്‍ദോഗന്‍

ഇസ്താംബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും സര്‍വകലാശാലാ പ്രവേശനവും നിരോധിക്കുന്ന താലിബാന്‍ സര്‍ക്കാരിന്റെ നടപടികളെ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. താലിബാന്റെ തീരുമാനത്തെ ‘അനിസ്‌ലാമികം’ എന്നാണ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. അഫ്ഗാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നത് വരെ വിഷയം പിന്തുടരുമെന്നും ബുധനാഴ്ച ഒരു പ്രസംഗത്തിനിടെ തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി. ”ഇത് മനുഷ്യത്വരഹിതവും അനിസ്‌ലാമികവുമാണ്. നമ്മുടെ മതത്തില്‍ ഇത്തരമൊരു കാര്യമില്ല. ഇസ്‌ലാമിനെ അടിസ്ഥാനമാക്കി ആരും ഇങ്ങനെയൊരു നിരോധനത്തെ നിര്‍വചിക്കരുത്. ഇസ്‌ലാം അത്തരമൊരു കാര്യം അംഗീകരിക്കുന്നില്ല. നേരെമറിച്ച്, […]

from DoolNews https://ift.tt/D2dQ7c3

Post a Comment

Previous Post Next Post