ബ്രസീലിയ: ബ്രസീലില്‍ മുന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയര്‍ ബോള്‍സൊനാരോയുടെ അണികളും അനുകൂലികളും പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു. പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും നേരെയും ആക്രമണമുണ്ടായി. ഞായറാഴ്ചയായിരുന്നു സംഭവം. ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു. സൈന്യം ഇടപെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ (Luiz Inácio Lula da Silva) സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ […]
from DoolNews https://ift.tt/wOLACpr
from DoolNews https://ift.tt/wOLACpr