കോഴിക്കോട്
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് മിസോറമിനെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ പകൽ മൂന്നരയ്ക്കാണ് കളി.
ഇരുടീമുകൾക്കും നാലുകളിയിൽ 12 പോയിന്റാണ്. ഗ്രൂപ്പ് ജേതാക്കളായി ഫൈനൽ റൗണ്ടിലെത്താൻ കേരളത്തിന് സമനില മതി. ഗോൾ ശരാശരിയിൽ കേരളമാണ് മുന്നിൽ. നാലു കളിയും ജയിച്ച കേരളം 19 ഗോളടിച്ചു. ഒരു ഗോളാണ് വഴങ്ങിയത്. മിസോറം 13 ഗോളടിച്ചപ്പോൾ മൂന്നെണ്ണം തിരിച്ചുവാങ്ങി. ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് ഫൈനൽ റൗണ്ടിലെത്തും. ആറ് ഗ്രൂപ്പിലെ മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാർക്കും ഫൈനൽ റൗണ്ടിലേക്ക് പ്രവേശനമുണ്ട്.ബിഹാർ മൂന്ന് ഗോളിന് രാജസ്ഥാനെയും ജമ്മു കശ്മീർ 4–-2ന് ആന്ധ്രയെയും തോൽപ്പിച്ചു.
from Sports || Deshabhimani Online News https://ift.tt/O1HVWJf